ഡൂറണ്ട് കപ്പ് 2022; ഒഡീഷ എഫ് സി നോർത്ത് ഈസ്റ്റിനെ ആറ് ഗോളുകൾക്ക് തോൽപ്പിച്ചു | Latest | Odisha FC won 6-0 against North East

Newsroom

Img 20220817 202332
Download the Fanport app now!
Appstore Badge
Google Play Badge 1

ഡൂറണ്ട് കപ്പ്; ആറ് ഗോളുകളുടെ വിജയവുമായി ഒഡീഷ

 

ഡൂറണ്ട് കപ്പ്: ഗുവാഹത്തിയിൽ ഒഡീഷ എഫ് സിക്ക് വലിയ വിജയം. ഇന്ന് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ഒഡീഷ എതിരില്ലാത്ത ആറ് ഗോളുകളുടെ വിജയം നേടി. ഇരട്ട ഗോളുകളുമായി ജെറി മത്സരത്തിലെ മികച്ച താരമായി. 14, 38 മിനുട്ടുകളിൽ ആയിരുന്നു ജെറിയുടെ ഗോളുകൾ. 26ആം മിനുട്ടിലെ നന്ദയുടെ ഗോൾ കൂടെ ഉൾപ്പെടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ ആദ്യ പകുതിയിൽ ഒഡീഷക്ക് ആയി.

ഡൂറണ്ട് കപ്പ്

രണ്ടാം പകുതിയിൽ ഇസാക്, മൊറീസിയോ, തോയിബ എന്നിവരും കൂടെ ഗോൾ നേടിയതോടെ ഒഡീഷയുടെ വിജയം പൂർത്തിയായി. ഗ്രൂപ്പ് ഡിയിൽ ഇനി 19ആം തീയതി കേരള ബ്ലാസ്റ്റേഴ്സും സുദേവ ഡെൽഹിയും തമ്മിലാണ് പോരാട്ടം.

Img 20220817 202350

കൂടുതൽ ചിത്രങ്ങൾക്ക്

Story Highlight: Odisha FC turn out to be too strong for NorthEast United FC as they defeat the highlanders by a 6-0 scoreline

Img 20220817 184135

ഡ്യൂറണ്ട് കപ്പ് 2022; വിജയത്തോടെ ബെംഗളൂരു എഫ് സി തുടങ്ങി | Bengaluru FC got a bright winning start