ഡൂറണ്ട് കപ്പ്, ഗനി നിഗത്തിന് ഗോൾ, ജിതിൻ എം എസിന് അസിസ്റ്റ്, വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ഡി യിലെ തങ്ങളുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിന് വിജയം. ഇന്ന് സുദേവയെ നേരിട്ടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. മലയാളി താരങ്ങളുടെ മികവിലായിരുന്നു വിജയം. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പലുതിയിൽ ദിപുവിന്റെ ഗോൾ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ദിപുവിന്റെ ഗോൾ ഒരുക്കിയത് മലയാളി താരം ജിതിൻ എം എസിന്റെ മികവായിരുന്നു.

94ആം മിനുട്ടിൽ മറ്റൊരു മലയാളി താരമായ ഗനി നിഗം അഹമ്മദ് ലീഡ് ഇരട്ടിയാക്കി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗനിയുടെ ഗോൾ. ടൂർണമെന്റിലെ നോർത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. അവർ ക്വാർട്ടറിൽ കടക്കില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു‌