ഹർഭജൻ സിങ്ങ് മണിപ്പാൽ ടൈഗേഴ്സിനെയും ഇർഫാൻ പത്താൻ ഭിൽവാര കിംഗിനെയും നയിക്കും

Img 20220902 175121

വരാനിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും ഇർഫാൻ പത്താനും ക്യാപ്റ്റന്മാർ ആയിരിക്കും. ഹർഭജൻ മണിപ്പാൽ ടൈഗേഴ്‌സിനെയും ഇർഫാൻ ഭിൽവാര കിംഗിനെയും നയിക്കും. സെപ്റ്റംബർ 16ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ച് ലീഗ് ആരംഭിക്കും.

വരാനിരിക്കുന്ന ലെജൻഡ് ലീഗിൽ നാല് ടീമുകൾ ഉണ്ടാകും. ടൂർണമെന്റിൽ ആകെ 16 മത്സരങ്ങളാണ് ഉണ്ടാവുക. ഇത് ആദ്യമായി ഇന്ത്യയിൽ ആറ് നഗരങ്ങൾ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും.

28 ടി20 ഇന്റർനാഷണലുകളിലും 236 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഓഫ് സ്പിന്നർ ഹർഭജൻ സിങ്. 103 മത്സരങ്ങളിൽ നിന്ന് 417 ടെസ്റ്റ് വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2007-ലെ ആദ്യ ഐസിസി വേൾഡ് ടി20യുടെ ഫൈനലിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ഓൾറൗണ്ടറാണ് പത്താൻ.