കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് ഇറങ്ങും, ഡൂറണ്ട് കപ്പിൽ ആദ്യ അങ്കം

Newsroom

20220730 170854

കേരള ബ്ലാസ്റ്റേഴ്സ് vs സുദേവ

ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇന്ന് സീസൺ ആരംഭിക്കുകയാണ്. ഡൂറണ്ട് കപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ഇന്ന് സുദേവ എഫ് സിയെ ആണ് നേരിടുന്നത്. വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം സ്പോർട്സ് 18 ചാനലിലും ജിയോ ടി വി, വൂട് എന്നീ ആപ്പുകൾ വഴിയും തത്സമയം കാണാൻ ആകും.

കേരള ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് ഇത്തവണ ഡൂറണ്ട് കപ്പിന് തങ്ങളുടെ റിസേർവ് ടീമിനെ ആണ് അയച്ചിരിക്കുന്നത്. സീനിയർ ടീമും റിസേർവ് ടീമിലെ ചില പ്രധണ താരങ്ങളും യു എ ഇയിൽ പ്രീസീസണയി പോയിരിക്കുകയാണ്‌ ഡൂറണ്ട് കപ്പിൽ യുവതാരങ്ങളുടെ നല്ല പ്രകടനം കാണാൻ ആകും എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിക്കുന്നു.

ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഡിയിൽ ആണ്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ എസ് എൽ ക്ലബുകളായ ഒഡീഷ, നോർത്ത് ഈസ്റ്റ് എന്നിവരും ഉണ്ട്. കൂടാതെ ഐലീഗ് ക്ലബായ സുദേവ, ഇന്ത്യൻ ആർമി ഗ്രീൻ എന്നിവരും ഈ ഗ്രൂപ്പിൽ ഉണ്ട്. ഗുവാഹത്തിയിൽ ആണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ.