ഡ്യൂറണ്ട് കപ്പിലെ ക്വാർട്ടർ ലൈനപ്പായി, ഗോകുലത്തിന് മൊഹമ്മദൻസ് എതിരാളികൾ

Img 20210921 231941
Credit: Twitter

ഡ്യൂറണ്ട് കപ്പിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് തീരുമാനമായി. ഇന്ന് അവസാന ഗ്രൂപ്പ് മത്സരവും അവസാനിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് മലയാളി ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകി. മറ്റൊരു കേരള ക്ലബും നിലവിലെ ചാമ്പ്യന്മാരുമായ ഗോകുലം കേരള ക്വാർട്ടറിൽ ഉണ്ട്. ഗോകുലത്തിന് ശക്തരായ എതിരാളികളാണ്. കൊൽക്കത്തൻ ക്ലബ് തന്നെ ആയ മൊഹമ്മദൻസിനെ ആകും ഗോകുലം നേരിടുക.

എഫ് സി ഗോവയ്ക്ക് ഡെൽഹി എഫ് സിയും ബെംഗളൂരു എഫ് സിക്ക് ആർമി ഗ്രീനും ആണ് എതിരാളികൾ. ആർമി റെഡിന് ബെംഗളൂരു യുണൈറ്റഡാണ് എതിരാളികൾ.

September 23- Mohammedan vs Gokulam Kerala
September 24- Army Red vs Bengaluru United
September 24 – FC Goa vs Delhi FC
September 25- Bengaluru FC vs Army Green

Previous articleക്രിസ് ഗെയ്‌ലിനെ പുറത്തിരുത്താനുള്ള തീരുമാനത്തിനെതിരെ സുനിൽ ഗവാസ്കറും കെവിൻ പീറ്റേഴ്സണും
Next articleഅപ്രവചനീയം ഐപിഎൽ, ജയിച്ച കളി അവസാന ഓവറിൽ കളഞ്ഞ് പഞ്ചാബ് കിംഗ്സ്, സൂപ്പര്‍ സ്റ്റാര്‍ ത്യാഗി