ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്താനുള്ള തീരുമാനത്തിനെതിരെ സുനിൽ ഗവാസ്കറും കെവിൻ പീറ്റേഴ്സണും

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് നിരയിൽ സൂപ്പർ താരം ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്താനുള്ള തീരുമാനത്തിനെതിരെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറും മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും. ക്രിസ് ഗെയ്‌ലിന് പകരം നിക്കോളാസ് പൂരാൻ, ആദിൽ റഷീദ്, മാർക്രം, ഫാബിയൻ അലൻ എന്നീ വിദേശ താരങ്ങളെയാണ് പഞ്ചാബ് കിങ്‌സ് കളിപ്പിച്ചത്.

ക്രിസ് ഗെയ്‌ലിന്റെ ജന്മദിനത്തിന്റെ അന്ന് താരത്തെ പുറത്തിരുത്തി തീരുമാനം ശെരിയായില്ലെന്നും പഞ്ചാബ് കിങ്‌സ് മാനേജ്മെന്റ് എന്താണ് ആലോചിക്കുന്നതെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നും കെവിൻ പീറ്റേഴ്‌സൺ പറഞ്ഞു. പഞ്ചാബ് കിങ്‌സ് തിരഞ്ഞെടുത്ത നാല് താരങ്ങൾക്ക് മികച്ച രീതിയിൽ കളിയ്ക്കാൻ കഴിയുമെന്നും എന്നാൽ ടി20 ഫോർമാറ്റിലെ ഒരു മികച്ച താരത്തെ തന്റെ ജന്മദിന ദിവസം പുറത്തിരുത്തിയതിന്റെ യുക്തി തനിക്ക് മനസ്സിലാവുന്നില്ലെന്ന് ഗാവസ്‌കർ പ്രതികരിച്ചു.