എ ടി കെ മോഹൻ ബഗാൻ ഡൂറണ്ട് കപ്പിൽ നിന്ന് പുറത്ത്, രാജസ്ഥാൻ യുണൈറ്റഡ് ക്വാർട്ടറിൽ

ഡൂറണ്ട് കപ്പിൽ നിന്ന് എ ടി കെ മോഹൻ ബഗാൻ പുറത്ത്. ഇന്ന് ഗ്രൂപ്പ് ബിയിൽ രാജസ്ഥാൻ യുണൈറ്റഡ് ഇന്ത്യൻ നേവിയെ തോൽപ്പിച്ചതോടെയാണ് മോഹൻ ബഗാൻ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു രാജസ്ഥാൻ യുണൈറ്റഡിന്റെ വിജയം. ഇന്ന് രാജസ്ഥാൻ വിജയിക്കാതിരുന്നാൽ മാത്രമെ മോഹൻ ബഗാന് ക്വാർട്ടർ കാണാൻ ആകുമായിരുന്നുള്ളൂ.

Img 20220905 195525

ഇന്ന് രണ്ടാം പകുതിയിൽ ആയിരുന്നു രാജസ്ഥാൻ യുണൈറ്റഡിന്റെ രണ്ടു ഗോളുകളും വന്നത്. 73ആം മിനുട്ടിൽ യൂസഫിന്റെ വകയായിരുന്നു ആദ്യ ഗോൾ‌. പിന്നീട് 88ആം മിനുട്ടിൽ ബാർബോസ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ രാജസ്ഥാൻ യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എ ടി കെ മോഹൻ ബഗാനും 7 പോയിന്റ് ഉണ്ടെങ്കിലും ഹെഡ് ടു ഹെഡിൽ രാജസ്ഥാൻ രണ്ടാമത് ആയി. എ ടി കെ മൂന്നാമതും ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ബിയിൽ നിന്ന് മുംബൈ സിറ്റിയും ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു‌