ഡ്യൂറണ്ട് കപ്പ് ജൂലൈയിൽ നടക്കും

Newsroom

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ, ഡ്യൂറണ്ട് കപ്പിന്റെ പുതിയ സീസൺ ജൂലൈയിൽ നടക്കും. കഴിഞ്ഞ സീസണുകൾ പോലെ സീസണിലെ ആദ്യ പ്രധാന ടൂർണമെന്റ് ആയിരിക്കുൻ ഡൂറണ്ട് കപ്പ്‌. 2023 ജൂലൈ 24-ന് ആകും ഡൂറണ്ട് കപ്പ് ആരംഭിക്കുക. രാജ്യത്തുടനീളമുള്ള മുൻനിര ഫുട്ബോൾ ക്ലബ്ബുകൾ ടൂണമെന്റിന്റെ ഭാഗമാകും. കഴിഞ്ഞ വർഷം ബെംഗളൂരു എഫ് സിയായിരുന്നു ഡ്യൂറണ്ട് കിരീടം നേടിയത്.

Picsart 23 05 10 11 53 20 342

കൊൽക്കത്ത, ഇംഫാൽ, ഷില്ലോങ്, കൊക്രജാർ എന്നിവയാണ് ഡുറാൻഡ് കപ്പ് മത്സരങ്ങൾക്കായി ഇപ്പോൾ തിരഞ്ഞെടുത്ത നാല് നഗരങ്ങൾ. ഇംഫാലിലെ നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ ജംഷഡ്പൂരിനെ ബദൽ വേദിയായി പരിഗണിക്കാനാണ് സാധ്യത. ഫൈനൽ റൗണ്ട് എവിടെ നടക്കും എന്ന് പിന്നീട് പ്രഖ്യാപിക്കും.