ഡ്യൂറണ്ട് കപ്പ് ഇന്ന് മുതൽ, ആദ്യ ദിവസം കൊൽക്കത്ത ശക്തികളുടെ പോര്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

129ആമത് ഡ്യൂറണ്ട് കപ്പിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഡ്യൂറണ്ട് കപ്പിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത വൈരികളുടെ പോരാട്ടമാണ്. കൊൽക്കത്തൻ ടീമുകളായ മോഹൻ ബഗാനും മൊഹമ്മദൻ സ്പോർടിങുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരത്തിന് സാൾട്ട്ലേക് സ്റ്റേഡിയമാണ് വേദിയാവുക.

കേരള ക്ലബായ ഗോകുലം അടക്കം 16 ടീമുകളാണ് ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുന്നത്. ഗോകുലം ഉൾപ്പെടെ ആറു ഐലീഗ് ക്ലബുകളും, ആറ് ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ നേവി, എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ഇത്തവണ ഡൂറണ്ട് കപ്പിൽ ഉണ്ട്. ആർമിയുടെ രണ്ട് ടീമുകൾ ആകും ചാമ്പ്യൻഷിപ്പിന് ഇറങ്ങുക.

നാലു ഗ്രൂപ്പുകളിലായാകും മത്സരം നടക്കുക. പുതിയ സീസണിലെ ഗോകുലത്തിന്റെ ആദ്യ ടൂർണമെന്റാണ് ഇത്. പരിശീലകൻ വരേലയുടെ കീഴിൽ ഗോകുലം ഇറങ്ങുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഓഗസ്റ്റ് 8നാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.