ചെൽസി ഇതിഹാസ താരമായ ദിദിയർ ദ്രോഗ്ബ കൊറോണയെ പ്രധിരോധിക്കാൻ വേണ്ടി സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. ദ്രോഗ്ബയുടെ ഉടമസ്ഥതയിലുള്ള ഐവറി കോസ്റ്റിലെ ആശുപത്രി കൊറോണ ചികിത്സയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ ആയി ഗവണ്മെന്റിന് നൽകാൻ തയ്യാറാണ് എന്ന് ദ്രോഗ്ബ അറിയിച്ചു. അബിദ്ജാനിൽ ഉള്ള ലൗറന്റ്പോകു ആശുപത്രി ആകും ഗവണ്മെന്റ് ഏറ്റെടുക്കുക.
ദ്രൊഗ്ബയുടെ ഈ തീരുമാനം അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള സ്നേഹമാണ് കാണിക്കുന്നത് എന്ന് ഗവണ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ആശുപത്രി കൊറോണയ്ക്കായി സജ്ജമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും ഗവമണ്മെന്റ് അറിയിച്ചു. ഐവറി കോസ്റ്റിൽ ഇതിനകം 4 മരണവും 500ൽ അധികം പേർക്ക് കൊറോണ വൈറസ് ബാധയും ഉണ്ടായിട്ടുണ്ട്.