ഡ്രാക്സ്ലറും പരെദസും പി എസ് ജിയിലേക്ക് തന്നെ തിരികെയെത്തും

Newsroom

സീസൺ അവസാനത്തോടെ ജൂലിയൻ ഡ്രാക്‌സ്‌ലറും പെരദസും ലോൺ കഴിഞ്ഞു പി എസ് ജി ക്ലബിലേക്ക് തന്നെ മടങ്ങിയെത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ജർമ്മൻ മിഡ്‌ഫീൽഡർ ഡ്റ്റാക്സ്ലർ നിലവിൽ ബെൻഫിക്കയ്‌ക്കായാണ് ലോണിൽ കളിക്കുന്നത്. എന്നാൽ പരിക്ക് അദ്ദേഹത്തെ സീസൺ നേരത്തെ അവസാനിപ്പിച്ചിരിക്കുകയാണ്‌. ഇത് താര. പി‌എസ്‌ജിയിലേക്ക് തിരിച്ചുവരുവാനുള്ള സാധ്യത കൂട്ടി. 2017 മുതൽ ഡ്രാക്‌സ്‌ലർ ഫ്രഞ്ച് ക്ലബ്ബിൽ ഉണ്ട്.

പി എസ് ജി 23 03 28 02 00 22 692

മറുവശത്ത്, ഈ ഘട്ടത്തിൽ ലിയാൻഡ്രോ പരേഡസിന്റെ ബൈ ഓപ്ഷൻ ക്ലോസ് ഉപയോഗിക്കേണ്ടതില്ല എന്ന് യുവന്റസ് തീരുമാനിച്ചു. അർജന്റീനിയൻ മിഡ്ഫീൽഡർ പി‌എസ്‌ജിയിൽ നിന്ന് ലോണിലാണ് ഇറ്റലിയിൽ കളിക്കുന്നത്. ഡ്രാക്‌സ്‌ലറുടെയും പരേഡസിന്റെയും ഭാവിയ അനിശ്ചിതത്വത്തിലാണ്. ഇരുവരെയും വിൽക്കാൻ ആകും പി എസ് ജി സമ്മറിൽ ശ്രമിക്കുക.