ബ്രസീലിയൻ താരവും യുവന്റസ് വിങ്ങറുമായ ഡഗ്ലസ് കോസ്റ്റയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കിനും വിലക്കിനും പിന്നാലെ ബ്രസ്‌ലിയാണ് ടീമിൽ ഇടം നേടാനും കോസ്റ്റയ്ക്ക് സാധിച്ചില്ല. അടുത്ത മാസം നടക്കുന്ന അർജന്റീനകെതിരെയും സൗദി അറേബ്യക്കെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാൻ കോസ്റ്റയ്ക്ക് സാധിച്ചില്ല. വിലക്കും പരിക്കുമാണ് താരത്തെ ടീമിൽ എടുക്കാത്തതിന്റെ കാരണമെന്നു ബ്രസീലിയൻ കോച്ച് ടിറ്റെ പറഞ്ഞു.
എതിർ കളിക്കാരനെ തുപ്പിയതിനാണ് ഡഗ്ലസ് കോസ്റ്റ വിലക്ക് നേരിടുന്നത്. സാസുവോളയ്‌ക്കെതിരായ മത്സരത്തിലാണ് ഈ അസാധാരണ സംഭവം ഉണ്ടായത്. 4 സീരി എ മത്സരങ്ങളിൽ വിലക്കാണ് താരം നേരിടുന്നത്. അതിനു പിന്നാലെ വലൻസിയക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കോസ്റ്റയ്ക്ക് തുടയെല്ലിന് പരിക്കേറ്റു. ഒക്ടോബർ 12ന് സൗദി അറേബ്യക്കെതിരെയും ഒക്ടോബർ 16ന് അർജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ മത്സരങ്ങൾ.