“അടുത്ത 15 വർഷം ഡോണരുമ്മ ആകും ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ”

Gianluigi Donnarumma Italy Penalty

ഇറ്റലിക്ക് ഒപ്പം യൂറോ കപ്പ് നേടിയ ഗോൾകീപ്പർ ഡോണരുമ്മയെ വാനോളം പുകഴ്‌ത്തി ഇറ്റാലിയൻ ഇതിഹാസ താരം ഫാബിയോ കന്നവരോ. ഈ യൂറോ ക്യാപ്പിലെ യഥാർത്ഥ ചാമ്പ്യൻ ഡോണരുമ്മ ആണെന്ന് കന്നവരോ പറഞ്ഞു. യൂറോ കപ്പ് തുടങ്ങുന്നത് വരെ പലരും ഡോണരുമ്മയെ ശരാശരി ഗോൾകീപ്പറായാണ് കണ്ടിരുന്നത്. എന്നാൽ ഡോണരുമ്മയിൽ ശരാശരി ആയി ഒന്നുമില്ല എല്ലാം ലോക നിലവാരത്തിലാണെന്ന കന്നവരോ പറഞ്ഞു. 22ആം വയസ്സിൽ താരം എത്തിയിരുക്കുന്ന ലെവൽ അത്ഭുതകരമാണെന്നും കന്നവരോ പറഞ്ഞു.

ഈ യൂറോ കപ്പിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഡോണരുമ്മ ആയിരുന്നു. സെമി ഫൈനലിൽ സ്പെയിനെതിരെയും ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും താരം പെനാൽറ്റി ഷൂട്ഔട്ടിൽ ഹീറോ ആയി. അടുത്ത 15 വർഷത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായോ ഡോണരുമ്മ തുടരും എന്നും കന്നവരോ പറഞ്ഞു. പി എസ് ജിയിലേക്ക് മാറിയ താരത്തിന് ആശംസകൾ നേർന്ന മുൻ ഇറ്റലി ക്യാപ്റ്റൻ കന്നവരോ ഭാവിയിലും ഡോണരുമ്മ ദേശീയ ടീമിനായി കളിക്കുന്നത് ആസ്വദിക്കുമെന്നും പറഞ്ഞു