സ്പോർട്സ് ഇഞ്ച്വറീസ് – ഏപ്രിൽ 11ന് കൊണ്ടോട്ടി അരിമ്പ്രയിൽ മിഷൻ സോക്കർ അക്കാദമി സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പും കൗൺസിലിങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കളിക്കളങ്ങിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ അസ്ഥികൾക്കും കാൽമുട്ട്, കണങ്കാൽ, തോൾക്കുഴ, കഴുത്ത്, ഇടുപ്പ് തുടങ്ങിയ മർമ്മ പ്രധാന സന്ധികളിൽ സാരമായി പരിക്കേറ്റ് ചികത്സ തേടാൻ കഴിവില്ലാതെയോ മറ്റോ കായികരംഗവും തൊഴിൽ മേഖലയും പാടേ വിട്ടവരെയും മറ്റു തരത്തിൽ ക്ലേശങ്ങൾ അനുഭവിയ്ക്കുന്നവരെയും ചികിത്സയ്ക്കും മറ്റും സഹായിച്ചുകൊണ്ട് അവരവരുടെ ഇഷ്ട മേഖലകളിൽ തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ അരിമ്പ്ര മിഷൻ സോക്കർ അക്കാദമി അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മികച്ച അസ്ഥി രോഗ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് ഏപ്രിൽ 11 വ്യാഴാഴ്ച്ച വൈകിട്ട് നാലു മണി മുതൽ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പും കൗൺസിലിംഗും സംഘടിപ്പിയ്ക്കുന്നു.

ക്യാമ്പിനോടനുബന്ധിച്ച് ക്യാമ്പ് ലീഡറും കേരളത്തിലെ പ്രശസ്ത അസ്ഥിരോഗ ശാസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളുമായ ഡോക്ടർ കെ.പി ഷാനവാസ് പെരിന്തൽമണ്ണ “സ്പോർട്സ് ഇഞ്ച്വറീസ് – കാരണങ്ങളും മുൻകരുതലുകളും പ്രതിവിധികളും” എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനത്തോട് കൂടി പ്രഭാഷണം നടത്തും.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഇന്റർ നാഷണൽ ഫുട്ബോൾ താരം അനസ് എടത്തൊടിക നിർവ്വഹിയ്ക്കും. വിവിധ കായിക ഇനങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളും പരിശീലകരും, ആരോഗ്യ – ജീവകാരുണ്യ – സാംസ്ക്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരും ഉൽഘാന ചടങ്ങിൽ സംബന്ധിയ്ക്കും

ചികിത്സ തേടി അകലെ നിന്ന് ക്യാമ്പിലെത്തുന്നവർക്ക് 7902942678, 953981405 എന്നീ ഫോൺ നമ്പറുകളിൽ നേരിൽ വിളിച്ചോ വാട്സാപ്പ് സന്ദേശം വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് എന്ന് സംഘാടകർ അറിയച്ചു.