കണ്ണൂർ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ഇന്ന് മുതൽ

കണ്ണൂർ ജില്ലാ ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. 12 ടീമുകളാണ് ലീഗിൽ മത്സരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഇരു ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റ് കണ്ണൂർ, ജനതാ സ്പോർട്സ് കാഞ്ഞിരോടിനേയും, എവർഗ്രീൻ എടക്കാട്, ലക്കി ബോയ്സ് കണ്ണൂരിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial