അരിമ്പ്ര ബാപ്പു – കലന്തൻ ഹാജി ഇന്റർ സ്കൂൾസ് ആന്റ് അക്കാദമീസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ വി.എഫ്.എ യും ഓറഞ്ചും ലൂക്കയും ക്വാർട്ടറിൽ

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ സ്കൂൾസ് ആന്റ് ഇന്റർ അക്കാദമീസ് ഫുട്ബോളിൽ ഇന്ന് നടന്ന മത്സരങ്ങളിൽ വാണിയമ്പലം ഫുട്ബോൾ അക്കാദമി ടൈബ്രേക്കറിൽ (4 – 3) കക്കോവ് പി.എം.എസ്.എ.പി ടി.എം.എച്ച്.എസ്.എസ് കായിക വേദിയെയും, ഓറഞ്ച് ഫുട്ബോൾ സ്കൂൾ ബേപ്പൂർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3 -1) നിലവിലെ ചാമ്പ്യൻമാരായ കുഴിമണ്ണ ജി.എച്ച്.എസ് സ്കൂളിനെയും, ലൂക്കാ സോക്കർ അക്കാദമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2 – 1)സി.വൈ.സി ഫുട്ബോൾ അക്കാദമിയെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.

ഉച്ചയ്ക്ക് ടൂർണ്ണമെന്റ് വീക്ഷിക്കാനെത്തിയ ഇന്ത്യൻ അമ്പ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റൻ എസ്.ആർ.വൈശാഖ് ടൂർണ്ണമെന്റിന് ആശംസകൾ നേർന്ന് കളിക്കാരുമായി പരിചയപ്പെട്ടു.

നാളെ രാവിലെ ഏഴ് മണിയ്ക്ക് യുനീക്ക് ഫുട്ബോൾ അക്കാദമി വണ്ടൂർ മൗലാനാ ഫുട്ബോൾ അക്കാദമി കൂട്ടായിയെയും ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂൾ ബ്ലാക്ക് ഹോഴ്സ് ഫുട്ബോൾ അക്കാദമി പാലക്കാടിനെയും വൈകുന്നേരം നാല് മണിയ്ക്ക് ബോയ്സ് എഫ്.സി തിരൂർ മൊറയൂർ ഫുട്ബോൾ അക്കാദമിയെയും നേരിടും.

Previous articleകറാച്ചിയില്‍ പാക്കിസ്ഥാന്‍ വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം
Next articleഹാരിസ് റൗഫിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഹോബാര്‍ട്ട് ഹറികെയിന്‍സ്