അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോൾ ന്യൂ സോക്കർ എഫ്.എ മലപ്പുറം ഫൈനലിൽ

കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഫുട്ബോളിൽ ഇന്ന് നടന്ന ഒന്നാം സെമി ഫൈനലിൽ സന്തോഷ് ട്രോഫി താരം നൗഷാദ് ബാപ്പുവിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ന്യൂ സോക്കർ എഫ്.എ മലപ്പുറം ടൈബ്രേക്കറിലൂടെ (4-3) ഈ വർഷത്തെ കേരളാ പ്രീമിയർ ലീഗിന് ഒരുങ്ങുന്ന ലൂക്കാ സോക്കർ ക്ലബ്ബ് മലപ്പുറത്തെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷാർലറ്റ് പത്മം, ഹെവി വെയ്റ്റ് ടഗ്ഗ് ഓഫ് വാർ താരം സി.നൗഫൽ കളിക്കാരുമായി പരിചയപ്പെട്ടു ദേശീയ ഫുട്ബോൾ താരം നൗഷാദ് ബാപ്പുവിനെ സ്കൂൾ പി.ടി.എ ക്ക് വേണ്ടി പ്രിൻസിപ്പൽ ഷാർലറ്റ് പത്മം പൊന്നാട അണിയിച്ചു.

നാളെ (20-12-2019 വെള്ളി) രണ്ടാം സെമി ഫൈനലിൽ കരുവൻതിരുത്തി ബാങ്കും പീസ് വാലി നെടിയിരുപ്പും തമ്മിൽ ഏറ്റുമുട്ടും.

ഹെവി വെയ്റ്റ് ടഗ്ഗ് ഓഫ് വാർ താരം സി.നൗഫൽ കളിക്കാരുമായി പരിചയപ്പെടുന്നു…
Previous articleഡെയ്ൽ സ്‌റ്റെയ്‌നിന്റെ രക്ഷക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
Next articleഇന്ത്യൻ U-17 ടീമിനെ തോൽപ്പിച്ച് സ്വീഡന് കിരീടം