ഇന്ത്യൻ U-17 ടീമിനെ തോൽപ്പിച്ച് സ്വീഡന് കിരീടം

അണ്ടർ 17 വനിതാ ടീം ത്രിരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്ക് പരാജയം. മുംബൈയിൽ വെച്ച് നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിന്റെ കിരീടം പ്രതീക്ഷിച്ചതു പോലെ സ്വീഡൻ തന്നെ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സ്വീഡൻ വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ സ്വീഡൻ മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും സ്വീഡൻ തോൽപ്പിച്ചിരുന്നു. തായ്ലാന്റിനെ 1-0ന് തോൽപ്പിച്ചതാണ് ഇന്ത്യയെ ഫൈനലിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ യുവതാരം ഷിൽകി ദേവി ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

Previous articleഅരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോൾ ന്യൂ സോക്കർ എഫ്.എ മലപ്പുറം ഫൈനലിൽ
Next articleസൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയവഴിയിൽ