കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ സന്തോഷ് ട്രോഫി താരം അനുരാഗിനെയും നാല് യൂണിവേഴ്സിറ്റി താരങ്ങളെയും മൈതാനത്തിറക്കിയ ന്യൂ സോക്കർ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) സ്പോർട്സ് അക്കാദമി കൊടിഞ്ഞിയെയും, വൈകിട്ട് രണ്ടര മണിയ്ക്ക് നടന്ന മത്സരത്തിൽ നെഹ്റു യൂത്ത് ക്ലബ്ബ് അരിമ്പ്ര ടൈബ്രേക്കറിലൂടെ (4-3) കെ.വൈ ഡി.എഫ് കൊണ്ടോട്ടിയെയും നാല് മണിക്ക് നടന്ന മത്സരത്തിൽ സന്തോഷ് ട്രോഫി താരം നസ്റുദ്ദീനെയും രണ്ട് നൈജീരിയൻ താരങ്ങളെയും അണി നിരത്തിയ എഫ്.സി.സി മലപ്പുറം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) എം.ഐ.സി കോളേജ് അത്താണിക്കലിനെയും പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
മുൻ ജില്ലാ ഫുട്ബോൾ താരങ്ങളായ പി.ജലീൽ, കെ.ടി അഷ്ക്കർ, ദേശീയ താരം നസ്റുദ്ദീൻ എന്നിവർ കളിക്കാരുമായി പരീചയപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് (7AM) കരുവൻൻ തിരുത്തി ബാങ്ക് യുണൈറ്റഡ് സോക്കർ മലപ്പുറത്തെയും ഉച്ച തിരിഞ്ഞ് രണ്ടര മണിയ്ക്ക് ( 2.30 PM) പീസ് വാലി നെടിയിരുപ്പ് ന്യൂ സോക്കർ ഫറോഖിനെയും നല് മണിയ്ക്ക് (4 PM) ജെ.ഡി.ടി ഇസ്ലാം കോളേജ് കോഴിക്കോട് ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് എഫ്.സി കൽപ്പകഞ്ചേരിയെയും നേരിടും.
.