മലപ്പുറം ജില്ലാ ഫുട്‌ബോള്‍; നാളെ ഫൈനല്‍

Newsroom

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ (തിങ്കള്‍) ഫൈനല്‍. വൈകീട്ട് 3.30 ന് നടക്കുന്ന ജൂനിയര്‍ വിഭാഗം ഫൈനലില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്ര മൈലപ്രം എസ്.സി. മലപ്പുറത്തെ നേരിടും. വൈകീട്ട് 4.30 ന് നടക്കുന്ന ജൂനിയര്‍ വിഭാഗം ഫൈനലില്‍ സാപ് അരീക്കോടും എന്‍.എന്‍.എം.എച്ച്.എസ്.എസ്. ചേലേമ്പ്രയും തമ്മില്‍ ഏറ്റുമുട്ടും.

സബ് ജൂനിയര്‍ വിഭാഗം ലൂസേഴ്‌സ് ഫൈനല്‍ രാവിലെ 8.00 മണിക്ക് നടക്കും. അപ്പോളോ ആട്‌സ് & എസ്.സി. വള്ളിക്കുന്നും ടാസ്‌ക് മങ്ങാട്ടുപാലവും തമ്മിലാണ് മത്സരം. ജൂനിയര്‍ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ എഫ്.ജി.സി. പെരിന്തല്‍മണ്ണ എം.എസ്.പി. മലപ്പുറത്തെ നേരിടും രാവിലെ 9.00 മണിക്കാണ് മത്സരം. എല്ലാ മത്സരങ്ങളും മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും.

Img 20220130 Wa0037