ഗോളില്ലാ ആദ്യ പകുതി, ഗോൾ ലൈൻ ക്ലിയറൻസുമായി നിഷു കുമാർ

Newsroom

Img 20220130 201118
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി തുടരുന്നു.

17 ദിവസം കളിക്കാത്തതിന്റെ പ്രശ്നം ചെറിയ തോതിൽ ഉണ്ടായി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെയാണ് ആദ്യ പകുതിയിൽ കളിച്ചത്. വാസ്കസും പെരേരയും ലൂണയും നിരന്തരം നല്ല അറ്റാക്കിങ് റണ്ണുകൾ നടത്തി. എന്നാൽ നല്ല ഫൈനൽ ബോളുകൾ പിറന്നില്ല. നിഷു കുമാറിന്റെ ഒരു മികച്ച ഷോട്ടും ആദ്യ പകുതിയിൽ കണ്ടു എങ്കിലും ഗുർപ്രീതിനെ പരീക്ഷിക്കാൻ ആയില്ല.

ബെംഗളൂരു എഫ് സിക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. മികച്ച പൊസിഷനിൽ കിട്ടിയ ഫ്രീകിക്ക് എടുത്ത ഛേത്രിക്ക് ടാർഗറ്റിലേക്ക് കിക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 31ആം മിനുട്ടിൽ വാസ്കസ് എടുത്ത ഫ്രീകിക്ക് ഗുർപ്രീത് തടയുകയും ചെയ്തു.

37ആം മിനുട്ടിൽ ഛേത്രിക്ക് ഗോൾ മുഖത്ത് നിന്ന് കിട്ടിയ അവസരം ഗോൾ ലൈനിൽ വെച്ച് നിഷു കുമാർ ക്ലിയർ ചെയ്ത് കളി ഗോൾ രഹിതമായി നിർത്തി. മറുവശത്ത് ആദ്യ പകുതിയുടെ അവസാനം നിഷു കുമാറിന്റെ ഒരു ഷോട്ട് കൂടെ ടാർഗറ്റിൽ എത്താതെ പോയി.