പരാഗ്വേ ലെഫ്റ്റ് ബാക്ക് ഡീഗോ ലിയോൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

Newsroom

Updated on:

20250112 153118

പരാഗ്വേയൻ യുവ ലെഫ്റ്റ് ബാക്ക് ഡീഗോ ലിയോൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്. മെഡിക്കൽ പൂർത്തിയാക്കാനായി താരം ഇന്ന് മാഞ്ചസ്റ്ററിൽ എത്തും. ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് ഉണ്ടാകും. Cerro Porteño ക്ലബിൽ നിന്നാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്.

1000790171

അടിസ്ഥാന ഫീസ് ആയി 4 മില്യണും, $1 മില്യൺ ആഡ്-ഓണുകളായും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് നൽകും. ബോണസ് അടക്കം മൊത്തം 8 മില്യൺ ഡോളറിൻ്റെ ഉടമ്പടിയിൽ ഡിസംബർ പകുതിയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയിരുന്നു‌.

17 വയസ്സുള്ള താരം, ലിയോണെ ഭാവിയിലേക്കുള്ള വാഗ്ദാനമായാണ് യുണൈറ്റഡ് കാണുന്നത്. 2026 സീസണിൽ മാത്രമെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുകയുള്ളൂ. ഈ സീസൺ അവസാനം വരെ സെറോ പോർട്ടെനോയിലേക്ക് താരത്തെ ലോണിൽ തിരികെ അയക്കും.