ഡെന്മാർക്ക് മധ്യനിര താരം ലോകകപ്പിൽ നിന്ന് പുറത്ത്

Newsroom

ഡെന്മാർക്ക് മധ്യനിര താരം തോമസ് ഡെലാനി ഇനി ഈ ലോകകപ്പിൽ കളിക്കില്ല. ടുണീഷ്യയുമായുള്ള മത്സരത്തിനിടയിൽ കാൽമുട്ടിന് പരിക്കേറ്റ ഡെലാനി ലോകകപ്പിൽ നിന്ന് പുറത്താണെന്ന് ബുധനാഴ്ച ഡെന്മാർക്ക് എഫ്എ അറിയിച്ചു. ഡെലാനിക്ക് ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും ഓസ്‌ട്രേലിയയ്‌ക്കുമെതിരായ ഡെന്മാർക്കിന്റെ ശേഷിക്കുന്ന ഗ്രൂപ്പ് ഡി മത്സരങ്ങൾ നഷ്ടമാകും.

ഡെന്മാർക്ക് 22 11 24 12 21 09 337

സ്‌പെയിനിൽ സെവിയ്യയുടെ താരം ആണ് ഡെലാനി. താരം ദീർഘകാലം കളത്തിന് പുറത്താകും. ഫിഫ ലോകകപ്പിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ ടുണീഷ്യക്കെതിരെ ഡെന്മാർക്ക് ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.