ഇംഗ്ലീഷ് സ്ട്രൈക്കർ ജെർമയിൻ ഡെഫോ ഇനി സ്കോട്ടിഷ് ലീഗിൽ കളിക്കും. സ്കോട്ട്ലൻഡ് ക്ലബായ റേഞ്ചേഴ്സിലേക്കാണ് ഡെഫോ പോകുന്നത്. താരം ഇന്ന് റേഞ്ചേഴ്സിൽ മെഡിക്കൽ പൂർത്തിയാക്കി. നാക്കെ കരാർ ഒപ്പിട്ട് ടീമിനൊപ്പം ഡെഫോ ചേരും. ഇംഗ്ലീഷ് ഇതിഹാസം സ്റ്റീവൻ ജെറാഡ് പരിശീലിപ്പിക്കുന്ന ടീമാണ് റേഞ്ചേഴ്സ്. മുമ്പ് ഇംഗ്ലണ്ട് ടീമിൽ ഇരുവരുൻ ഒരുമിച്ച് കളിച്ചിട്ടുണ്ട്.
ബോണ്മതിൽ നിന്നാണ് ഡെഫോ റേഞ്ചേഴ്സിലേക്ക് പോകുന്നത്. റേഞ്ചേഴ് ഡെഫോയുടെ കരിയറിലെ ഏഴാമത്തെ ക്ലബാകും. ടോട്ടൻഹാം, സണ്ടർലാന്റ്, ടൊറന്റോ, പോർട്സ്മത്, വെസ്റ്റ് ഹാം എന്നീ ക്ലബുകൾക്കായും മുമ്പ് ഡെഫോ കളിച്ചിട്ടുണ്ട്.