ഡി ഹിയക്ക് അടുത്ത സീസണിൽ ഒന്നാം ഗോൾ കീപ്പർ സ്ഥാനം ഉറപ്പില്ല

Newsroom

Picsart 23 05 09 12 50 58 919
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇടക്കിടെ അബദ്ധങ്ങൾ കാണിക്കുന്ന ഡൊ ഹിയക്ക് അടുത്ത സീസണിൽ കാര്യങ്ങൾ എളുപ്പമാകില്ല. അടുത്ത സീസണിൽ തങ്ങളുടെ ഒന്നാം നമ്പർ ഗോൾകീപ്പറാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും മാഞ്ചസ്റ്റർ യുണൈറ്റഡും ടെൻ ഹാഗും നൽകില്ല എന്നാണ് റിപ്പോർട്ട്. ഡേവിഡ് ഡി ഹിയ ഇപ്പോൾ യുണൈറ്റഡിൽ ഒരു പുതിയ കരാറിൽ ഒപ്പിടാൻ അടുത്തു നിൽക്കുകയാണ്.

ഡി ഹിയ 23 05 08 00 57 40 495

കരാർ ഒപ്പുവെക്കും എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണു വേണ്ടി ടെൻ ഹാഗിന്റെ ശൈലിക്ക് ചേരുന്ന ഒരു ഗോൾ കീപ്പറെ കൂടെ ടീമിലേക്ക് എത്തിക്കും. പിറകിൽ നിന്ന് പാസ് ചെയ്ത് കളിക്കുന്ന, ഹൈ ലൈൻ ഡിഫൻസ് കളിക്കാൻ സഹായിക്കുന്ന സ്വീപർ കീപ്പർ പോലുള്ള ഒരു ഗോൾ കീപ്പറെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഡി ഹിയ ഹൈ പ്രസിനു മുന്നിൽ പതറുന്നത് യുണൈറ്റഡിന് പലപ്പോഴും തലവേദന ആയി മാറുന്നുണ്ട്.

ഡി ഹിയ ക്ലബിൽ തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. ഇതിനായി വേതനം കുറക്കാനുൻ താരം തയ്യാറാണ്.