മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഡേവിഡ് ഡി ഹിയ ഇന്നത്തോടെ ഫ്രീ ഏജന്റായി മാറുകയാണ്. ജൂൺ 30നേക്ക് ഡി ഹിയയുടെ യുണൈറ്റഫുമായുള്ള കരാർ അവസാനിച്ചു. യുണൈറ്റഡിൽ താരം ഇനിയും പുതിയ കരാർ ഒപ്പുവെച്ചിട്ടില്ല. ഡി ഹിയയുടെ അവസ്ഥ അദ്ദേഹം അർഹിക്കുന്നില്ല എന്നാണ് ഫുട്ബോൾ ലോകം പറയുന്നത്. ഡി ഹിയയെ നിലനിർത്തണോ അതോ ക്ലബ് വിടാൻ അനുവദിക്കണോ എന്ന് യുണൈറ്റഡ് ഇനിയും തീരുമാനിച്ചിട്ടില്ല. താരവുമായുള്ള ചർച്ചകൾ തുടരും എന്നാണ് ക്ലബ്ബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ഡി ഹിയക്ക് മുന്നിലൊരു കരാർ വെച്ചിരുന്നു. താരം ആ കരാറിൽ ഒപ്പുവെക്കാൻ ഡി ഹിയ വൈകിയിരുന്നു. ഡി ഹിയ ആ കരാർ അംഗീകരിച്ചപ്പോൾ യുണൈറ്റഡ് ആ കരാർ വാലിഡ് അല്ല എന്നു പറഞ്ഞെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൗദി അറേബ്യൻ ക്ലബുമായി ഡി ഹിയയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ചകൾ പകുതിക്ക് അവസാനിച്ചു.
ടെൻ ഹാഗ് കുറച്ചു കൂടെ പിറകിൽ നിന്ന് കളി ബിൽഡ് ചെയ്യാൻ ആകുന്ന ഒരു ഗോൾ കീപ്പറെ ആണ് ആഗ്രഹിക്കുന്നത്. ഡി ഹിയ ക്ലബിൽ തുടർന്നാലും ഒന്നാം നമ്പർ ആയിരിക്കും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് ടെൻ ഹാഗ് പറഞ്ഞിരുന്നു. ഇന്റർ മികാൻ ഗോൾ കീപ്പർ ഒനാനയെ സൈൻ ചെയ്യാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. പക്ഷേ ട്രാൻസ്ഫർ ഫണ്ട് ലിമിറ്റഡ് ആയതു കൊണ്ട് ആ ട്രാൻസ്ഫറുമായി മുന്നോട്ട് പോകാനും യുണൈറ്റഡിന് ആകുന്നില്ല.
നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവും നേടിയിരുന്നു.