കേരള ബ്ലാസ്റ്റേഴ്സ് വിട്ടെങ്കിലും ഇന്ത്യയിൽ തന്നെ തുടരാൻ ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയ ഡേവിഡ് ജെയിംസ് തിരിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങി. ഇന്ത്യയിൽ ദീർഘകാലത്തേക്ക് ജെയിംസ് തുടരാനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്ക് മടങ്ങി എത്തിയ ഡേവിഡ് ജെയിംസ് സോണി നെറ്റ്വർക്കിന്റെ ഫുട്ബോൾ നിരീക്ഷകനായി പ്രവർത്തിക്കുകയാണ് ഇപ്പോൾ. ഇതിനകം തന്നെ ലാലിഗ മത്സരങ്ങൾക്കും സീരി എ മത്സരങ്ങൾക്കും ഒപ്പമുള്ള ടി വി പരിപാടികളിൽ ജെയിംസ് എത്തി കഴിഞ്ഞു.

ഇനി അങ്ങോട്ട് സോണി സംരക്ഷണം ചെയ്യുന്നു ലാലിഗ, സീരി എ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഒക്കെ നിരീക്ഷകനായി ജെയിംസ് ഉണ്ടാകും. മുമ്പ് ഇന്ത്യയിൽ ടി വി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു ജെയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത് പരിശീലകനാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയപ്പോൾ ആ ജോലിക്കായി തന്നെ ജെയിംസ് മടങ്ങി എത്തി എന്നു വേണം കരുതാൻ.

മോശം റിസൽട്ടുകളായിരുന്നു ജെയിംസിനെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കാനുള്ള കാരണം. ജെയിംസിന്റെ കീഴിൽ ഈ സീസണിൽ ആകെ ഒരു മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

Loading...