കോപ്പ ലിബർട്ടഡോസ് ഫൈനൽ റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ നടത്താനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പി എസ് ജിയുടെ ബ്രസീലിയൻ താരം ഡാനി ആൽവസ്. തന്റെ ഫുട്‌ബോൾ ജീവിതത്തിൽ കണ്ട ഏറ്റവും നാണം കെട്ട തീരുമാനം എന്നാണ് ആൽവസ് തീരുമാനത്തെ കുറിച്ച് പ്രതികരിച്ചത്. തന്റെ ഇസ്റ്റാഗ്രാം അകൗണ്ട് വഴിയാണ് താരം പ്രതികരണം നടത്തിയത്.
നേരത്തെ തീരുമാനത്തിനെതിരെ ചിലാവർട്ട്, മറഡോണ എന്നിവരും രംഗത്ത് എത്തിയിരുന്നു.
ബോക്ക താരങ്ങൾ സഞ്ചരിച്ച ടീം ബസ് റിവർ പ്ളേറ്റ് ആരാധകർ ആക്രമിച്ചതോടെയാണ് ഫൈനൽ സൗത്ത് അമേരിക്കക്ക് പുറത്ത് നടത്താൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ സൗത്ത് അമേരിക്കകാരുടെ വികാരം മാനിക്കാതെ എടുത്ത നടപടിയാണ് ഇത് എന്നാണ് ആൽവസിന്റെ പക്ഷം. ആക്രമണത്തിൽ പങ്കില്ലാത്ത ബഹുഭൂരിപക്ഷം ആരാധകരോടും ചെയ്ത ഈ നടപടി അംഗീകരിക്കാനാവില്ല.
 
					












