കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ; ക്രൈസ്റ്റ് കോളേജ് ഫൈനലിൽ

- Advertisement -

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ഡി സോൺ ചാമ്പ്യൻഷിപ്പിൽ ക്രൈസ്റ്റ് കോളേജ് ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് കോളേജ് ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അഭിയും നിതിനുമാണ് ഗോൾ നേടിയത്.

ഫൈനലിൽ നാളെ വൈകിട്ട് 3.30ന് ക്രൈസ്റ്റ് കോളേജ് എം ഡി കോളേജിനെ നേരിടും. കേരളവർമ്മ കോളേജിനെ തോൽപ്പിച്ചാണ് എം ഡി കോളേജ് ഫൈനലിലേക്ക് കടന്നത്. ലൂസേഴ്സ് ഫൈനലിൽ നാളെ രാവിലെ കേരളവർമ്മ കോളേജ് ക്രൈസ്റ്റ് ഫിസിക്കൽ എജുക്കേഷനെയും നേരിടും.

Advertisement