ബ്രസീലിയൻ താരം ഫിലിപി കൗട്ടീഞ്ഞോയ്ക്ക് പരിക്ക്. ഇന്നലെ ആസ്റ്റൺ വില്ലക്കായി കളിക്കവെ ആണ് പരിക്കേറ്റത്. മുട്ടുനേറ്റ പരിക്ക് എ സി എൽ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അങ്ങനെ ആണെങ്കിൽ ദീർഘകാലം കൗട്ടീഞ്ഞോ ടീമിന് പുറത്ത് ആയിരിക്കും. ആറ് മാസം എങ്കിലും താരം ഫുട്ബോൾ വിട്ടു നിൽക്കേണ്ടി വരും. ആസ്റ്റൺ വില്ല വിടാൻ കൗട്ടീഞ്ഞോ ശ്രമിക്കുന്നതിന് ഇടയിലാണ് ഈ പരിക്ക് വില്ലനായി എത്തിയത്.
കൗട്ടീഞ്ഞോക്ക് ആയി ഖത്തറിൽ നിന്നും സൗദി അറേബ്യയിൽ നിന്നും വലിയ ഓഫറുകൾ ഉണ്ടായിരുന്നു. താരം ഖത്തറിലേക്ക് പോകാൻ സാധ്യതകൾ ഉണ്ടായിരുന്നു. എന്നാൽ ഈ പരിക്കോടെ ആ സാധ്യതകൾ ഒക്കെ അവസാനിക്കും. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിൽ കൗട്ടീഞ്ഞോ സ്ഥിര കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ ബ്രസീലിയന്‍ കഴിഞ്ഞ സീസൺ അത്ര മികച്ചതായിരുന്നില്ല.