കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ഗോകുലം അണ്ടർ 13 ടീം ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന സെമിയിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് ഗോകുലം ഫൈനലിലേക്ക് കടന്നത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയെ ആണ് ഗോകുലം നേരിടുക. റിലയൻസ് യങ് ചാമ്പ്സിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബെംഗളൂരു ഫൈനലിലേക്ക് കടന്നത്.
ബെംഗളൂരുവിനെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം നേരിട്ടപ്പോൾ 2-2 എന്ന സമനിലയിലായിരുന്നു കളി അവസാനിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായാണ് ഗോകുലത്തിന്റെ കുട്ടികൾ സെമിയിലേക്ക് കടന്നത്. ഇതുവരെ അഞ്ചു മത്സരങ്ങളിൽ നിന്നായി 40 ഗോളുകളാണ് ഗോകുലം അടിച്ചു കൂട്ടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
