ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവസാനം ഒരു ഗോൾ

അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി. ഈ സീസണിലെ റൊണാൾഡോയുടെ ആദ്യ ഗോൾ ആണിത്. ഇന്ന് യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഷെറിഫും തമ്മിൽ നടന്ന മത്സരത്തിന് ഇടയിൽ ആയിരിന്നു റൊണാൾഡോയുടെ ഗോൾ. ആദ്യ പകുതിയിൽ ഡിയാഗോ ഡാലോട്ടിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി റൊണാൾഡോ എടുത്തു‌.

റൊണാൾഡോ

റൊണാൾഡോയുടെ കിക്ക് തടയാൻ ഗോൾ കീപ്പർക്ക് ആയില്ല. സീസണിലെ ആദ്യ SIU ആഹ്ലാദവും ഇന്ന് കാണാൻ ആയി. ഈ സീസണിൽ ഇതുവരെ ഭൂരിഭാഗം മത്സരങ്ങളും റൊണാൾഡോ ബെഞ്ചിൽ ആയിരുന്നു. ഇത് റൊണാൾഡോയുടെ മൂന്നാമത്തെ സ്റ്റാർട്ട് മാത്രമാണ്. ഈ ഗോൾ തന്റെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ ആദ്യ പടിയായാകും റൊണാൾഡോ കാണുന്നത്.