വീണ്ടും ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നു എന്നറിയിച്ചു റൊണാൾഡോയും ഭാര്യയും

Wasim Akram

തങ്ങൾ വീണ്ടും ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നത് ആയി അറിയിച്ചു പോർച്ചുഗീസ് താരം റൊണാൾഡോയും ഭാര്യ ജോർജിനിയോ റോഡ്രിഗസും. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഭാര്യ ഇരട്ടകളും ആയി ഗർഭിണി ആണെന്ന വാർത്ത ഭാര്യയോട് ഒപ്പമുള്ള ചിത്രത്തോട് ഒപ്പം ലോകത്തെ അറിയിച്ചത്.

കുട്ടികളെ കാണാൻ സ്നേഹത്തോടെ കാത്തിരിക്കുന്നു എന്നു പറഞ്ഞ റൊണാൾഡോ തങ്ങൾ അതീവ സന്തുഷ്ടർ ആണെന്നും കുറിച്ചു. ഇതിനകം നാലു കുട്ടികളുടെ പിതാവ് ആണ് റൊണാൾഡോ. ഇതിൽ ആദ്യ മകനും പിന്നീട് ഉണ്ടായ ഇരട്ടക്കുട്ടികളും വാടക ഗർഭപാത്രത്തിലൂടെ ജന്മം നൽകിയവർ ആണ്, അതേസമയം പിന്നീട് ഉണ്ടായ മകൾക്ക് ജോർജിനിയോ തന്നെയാണ് ജന്മം നൽകിയത്. മുമ്പ് തനിക്ക് ഏഴു കുട്ടികളെ വേണം എന്നാണ് ആഗ്രഹം എന്നും റൊണാൾഡോ പറഞ്ഞിരുന്നു.