അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായുള്ള ബ്രസീൽ സ്ക്വാഡിൽ ചെറിയ മാറ്റം. പരിക്കേറ്റ ബാഴ്സലോണ താരൻ കൗട്ടീനോ ടീമിൽ നിന്ന് പുറത്തായി. പകരം ലിയോണിന്റെ യുവതാരം ലുകാസ് പക്വേറ്റയെ ടിറ്റെ ടീമിലേക്ക് എടുത്തു. സ്പർസിന്റെ താരം ലുകസ് മൗറയെ ആകും ബ്രസീൽ കൗട്ടീനോക്ക് പകരം ഉൾപ്പെടുത്തുക എന്നാണ് കരുതിയത് എങ്കിലും ക്ഷണം കിട്ടിയത് പക്വേറ്റയ്ക്കാണ്.
രണ്ട് വലിയ മത്സരങ്ങൾ ആണ് അടുത്ത മാസം ബ്രസീലിന് ഉള്ളത്. നവംബർ 13ന് വെനിസ്വേലയെയും അത് കഴിഞ്ഞ് നവംബർ 17ന് ഉറുഗ്വേയെയും ബ്രസീൽ നേരിടും. ഈ മാസം ആദ്യം നടന്ന രണ്ട് യോഗ്യതാ മത്സരത്തിലും ബ്രസീൽ വിജയിച്ചിരുന്നു.
Squad:
Goalkeepers: Alisson (Liverpool, ENG), Ederson (Manchester City, ENG), Weverton (Palmeiras)
Defenders: Danilo (Juventus, ITA), Gabriel Menino (Palmeiras), Alex Telles (Manchester United, ENG), Renan Lodi (Atletico Madrid, ESP), Thiago Silva (Chelsea, ENG), Marquinhos (Paris Saint-Germain, FRA), Eder Militao (Real Madrid, ESP), Rodrigo Caio (Flamengo)
Midfielders: Casemiro (Real Madrid, ESP), Fabinho (Liverpool, ENG), Arthur (Juventus, ITA), Douglas Luiz (Aston Villa, ENG), Paquetta (Lyon), Everton Ribeiro (Flamengo)
Forwards: Gabriel Jesus (Manchester City, ENG), Vinicius Jr (Real Madrid, ESP), Neymar (Paris Saint-Germain, FRA), Everton (Benfica, POR), Roberto Firmino (Liverpool, ENG), Richarlison (Everton, ENG)