ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് 2019 രെജിസ്ട്രേഷൻ ആരംഭിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾതമ്മിൽ മാറ്റുരയ്ക്കുന്ന “റാവിസ് പ്രതിധ്വനി സെവൻസ്” ഫുട്ബാൾ ടൂർണമെന്റിന്റെ അഞ്ചാം എഡിഷന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ മൂന്നാം വാരം തുടങ്ങി സെപ്റ്റംബർ രണ്ടാം വാരം വരെ, എട്ട് ആഴ്ച നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ എഴുപത്തി അഞ്ചിലധികം ഐ ടി കമ്പനികളിൽനിന്നുള്ള ആയിരത്തിലധികം ഐ ടിജീവനക്കാർ പങ്കെടുക്കും. രെജിസ്ട്രേഷൻജൂലൈ 12 നു അവസാനിക്കും. മത്സരങ്ങളുടെ ഷെഡ്യൂൾ ജൂലൈ 17നു പ്രസിദ്ധീകരിക്കും.

പുരുഷ-വനിതാ ടൂർണമെന്റുകൾ ഒരേ സമയം ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി,ഞായർദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. പുരുഷ-വനിതാ ടൂർണ്ണമെന്റുകളിലെ ആദ്യ റൌണ്ട് മത്സരങ്ങൾലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്ഔട്ട് അടിസ്ഥാനത്തിലും ആയിരിക്കും മത്സരങ്ങൾ. സെമിഫൈനൽ , ഫൈനൽ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. അതോടൊപ്പം റാവിസ് നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. എല്ലാ മത്സരത്തിലും മാൻ ഓഫ് ദി മാച്ച്അവാർഡും അതിനു പ്രത്യേകം സമ്മാനങ്ങളും നൽകും. കൂടാതെ “പ്രെഡിക്ട് & വിൻ” പ്രവചന മത്സരവുംകാണികൾക്കായുള്ള “വാച്ച് &വിൻ ” മത്സരവും എല്ലാമത്സരദിവസവുംഉണ്ടായിരിക്കും.

ആദ്യ സീസണിൽ മുൻ കേരള ഫുട്ബോൾ ടീം നായകൻഇഗ്നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻഫുട്ബോൾ ഇതിഹാസം ഐഎംവിജയൻവിജയികൾക്കുള്ള സമ്മാനദാനവുംനിർവഹിച്ചു. കേരള ഫുട്ബോൾ ക്യാപ്റ്റനായിരുന്നആസിഫ് സഹീർ ആയിരുന്നു പ്രതിധ്വനി സെവൻസ്രണ്ടാം സീസണിൽ സമ്മാനദാനത്തിനെത്തിയത്. മൂന്നാംതവണ ആദരണീയ സ്പോർട്സ് വകുപ്പ് മന്ത്രിശ്രീഎ സി മൊയ്ദീനും മുൻ ഇന്ത്യൻ താരം സി കെവിനീതും സമ്മാനദാനത്തിനും ഫൈനൽകാണാനുംഎത്തിയിരുന്നു. കഴിഞ്ഞ ആദരണീയസ്പോർട്സ്വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻമുഖ്യതിഥിയായി.

ഇൻഫോസിസ് ആയിരുന്നു കഴിഞ്ഞ നാലുതവണയുംചാമ്പ്യന്മാർ. ഇൻഫോസിസ്( Infosys) ,യു എസ് ടിഗ്ലോബൽ (UST Global) , അലയൻസ്(Allianz) , ഐ ബിഎസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ(Quest Global) , ടാറ്റഎലക്സി (Tataelxsi), എംസ്‌ക്വയർ (MSquare), ആർ ആർഡോണേലി (RRDonnelly), ആർ എം ഇ എസ് ഐ(RMESI), എൻവെസ്റ്റ് നെറ്റ് ( Envestnet), ഇ & വൈ ( E&Y) , പിറ്റ്സൊല്യൂഷൻസ് ( PITS) ,നാവിഗേൻറ്(Navigant),ഒറാക്കിൾ(Oracle), എച് & ആർ(H & R), ഇൻ ആപ്പ്(Inapp) തുടങ്ങി പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനിസെവൻസ്ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയടൂർണമെന്റാണ്.

കൂടുതൽ വിവരങ്ങൾക്കായി:

ജനറൽ കൺവീനർ – ഹഗിൻ ഹരിദാസ് -(9562613583),

ജോയിൻറ് കൺവീനർമാർ

രഞ്ജിത് ജയരാമൻ -(9446809415)

പ്രവീൺ വഴയിൽകൂടി -(9961892339)

അരുൺ വിശ്വനാഥ് -(9895347010)