ഫുട്ബോൾ പുനരാരംഭിച്ചാലും തൽക്കാം വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ആയ വാർ ഫുട്ബോൾ ലോകത്ത് ഉണ്ടാകില്ല. കൊറോണ കാരണമാണ് വാർ തൽക്കാലം വേണ്ട എന്നു വെക്കുന്നത്. ഇത് കൂടുതൽ തൊഴിലാളികളുടെ പ്രവർത്തനം ആവശ്യപ്പെടും. മാത്രമല്ല ഒപ്പം റഫറിമാർ അടുത്ത് അടുത്ത് ഇരിക്കേണ്ട സാഹചര്യവും ഉണ്ടാവും. അത് ഒഴിവാക്കാനാണ് ഇപ്പോൾ വാർ വേണ്ട എന്ന് ഫുട്ബോൾ ലോകം ചിന്തിക്കുന്നത്.
ഈ സീസൺ അവസാനം വരെ ചാമ്പ്യൻസ് ലീഗിലോ യുവേഫയുടെ മറ്റു ടൂർണമെന്റുകളിലോ വാർ ഉണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യുവേഫയുടെ പാത തന്നെ മറ്റു യൂറോപ്യൻ ഫുട്ബോൾ ലീഗുകളും പിന്തുടർന്നേക്കും. ജൂൺ മാസത്തോടെ ലീഗ് തുടങ്ങാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ അസോസിയേഷനുകൾ.