ഫൈനൽ ഉറപ്പിക്കാൻ യുവന്റസ് ഇന്ററിനെതിരെ, ഇന്ന് ഇറ്റാലിയൻ കപ്പ് സെമി രണ്ടാം പാദം

20210203 041051
Credit: Twitter
- Advertisement -

ഇറ്റലിയിൽ ഇന്ന് വീണ്ടും യുവന്റസും ഇന്റർ മിലാനും നേർക്കുനേർ വരികയാണ്. ഇറ്റാലിയൻ കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫൈനൽ ഉറപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് യുവന്റസ് ഇന്റർ മിലാനെ നേരിടുന്നത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാൻ സിറോയിൽ വെച്ച് നടന്ന ആദ്യ പാദ മത്സരത്തിൽ ഇന്ററിനെ 2-1ന് തോൽപ്പിക്കാൻ യുവന്റസിനായിരുന്നു. അതുകൊണ്ട് തന്നെ ഒരു സമനില പോലും യുവന്റസിനെ ഫൈനലിൽ എത്തിക്കും.

ആദ്യ പാദ സെമിയിൽ ഇരട്ട ഗോളുകളുമായി ഹീറോ ആയ റൊണാൾഡോയിൽ തന്നെ ആകും യുവന്റസിന്റെ പ്രതീക്ഷ. യുവന്റസ് നിരയിൽ റാംസിയും ആർതുറും ഇന്ന് ഉണ്ടാകില്ല. ആദ്യ മത്സരത്തിൽ ഇല്ലാതിരുന്ന ലുകാകുവും ഹകീമിയും തിരികെ എത്തുന്നത് കോണ്ടെയുടെ ടീമിന്റെ ശക്തി കൂട്ടും. ഇന്ന് രാത്രി 1.15നാണ് മത്സരം നടക്കുന്നത്‌.

Advertisement