ക്രിസ്റ്റ്യാനോ റൊണാൾഡോ കരുത്തിൽ ഇന്റർ മിലാനെ യുവന്റസ് വീഴ്ത്തി

20210203 041051
Credit: Twitter
- Advertisement -

കോപ ഇറ്റാലിയ സെമി ഫൈനലിലെ ആദ്യ പാദം യുവന്റസ് സ്വന്തമാക്കി. ഇന്ന് ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യുവന്റസ് ആണ് വിജയിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിൽ തിരിച്ചടിച്ച യുവന്റസ് ഒനിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായാണ് റൊണാൾഡോ ഇന്ന് ഹീറോ ആയത്.

മത്സര തുടങ്ങി ഒമ്പതാം മുനുട്ടിൽ തന്നെ ലൗട്ടാരോ മാർട്ടിനെസിലൂടെ ഇന്റർ മിലാൻ ലീഡ് എടുത്തിരുന്നു. ലീഗ് മത്സരത്തിലെന്ന പോലെ യുവന്റസിനെ ഇന്റർ മിലാൻ തോൽപ്പിച്ചേക്കും എന്ന തോന്നൽ ഉണ്ടാക്കി എങ്കിലും അത് ഉണ്ടായില്ല. 26ആം മിനുട്ടിൽ ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൾട്ടി യുവന്റസിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 35ആം മിനുട്ടിൽ റൊണാൾഡോ തന്നെ യുവന്റസിന് ലീഡും നൽകി. ഈ ഗോളിന് തിരിച്ചടി നൽകാൻ ഇന്ററിനായില്ല. ഫെബ്രുവരി 9നാണ് രണ്ടാം പാദ സെമി ഫൈനൽ നടക്കുക.

Advertisement