കോപ ഇറ്റാലിയ ഫൈനലിൽ ഒസ്പിന കളിക്കില്ല

- Advertisement -

കോപ ഇറ്റാലിയ ഫൈനലിൽ ഇറങ്ങുമ്പോൾ നാപോളിക്ക് ഒപ്പം അവരുടെ പ്രധാന ഗോൾകീപ്പർ ഉണ്ടാകില്ല. ഇന്നലെ ഇന്റർ മിലാനെതിരായ സെമി ഫൈനലിലെ മഞ്ഞ കാർഡാണ് ഒസ്പിനയ്ക്ക് പ്രശ്നമായത്. ഒസ്പിനയുടെ കോപ ഇറ്റാലിയ ടൂർണമെന്റിലെ രണ്ടാമത്തെ മഞ്ഞക്കാർഡ് ആണ് ഇത്. കഴിഞ്ഞ ദിവസം ഇന്ററിനെ തടയുന്നതിൽ പ്രധാന പങ്ക് ഒസ്പിനയ്ക്ക് ആയിരുന്നു.

ഒസ്പിനയുടെ അഭാവത്തിൽ അലക്സ് മെരെറ്റ് ആകും നാപോളിയുടെ വല കാക്കുക. ബുധനാഴ്ച നടക്കുന്ന ഫൈനലിൽ യുവന്റസിനെ ആണ് നാപോളി നേരിടേണ്ടത്. റോമിൽ വെച്ചാകും മത്സരം നടക്കുക.

Advertisement