ഐ.സി.സി ടൂർണമെന്റുകൾ ജയിക്കാൻ ഇന്ത്യ മികച്ച രീതിയിൽ ആസൂത്രണം ചെയ്യണമെന്ന് ഇർഫാൻ പഠാൻ

- Advertisement -

ഐ.സി.സി ടൂര്ണമെന്റുകളിൽ കിരീടം ഉയർത്താൻ ഇന്ത്യൻ ടീം മികച്ച രീതിയിൽ ആസൂത്രണം ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. മികച്ച ഒരു ഇലവനെ ഇറക്കാൻ കഴിയാതെ പോയതാണ് കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ഇന്ത്യ തോൽക്കാൻ കാരണമെന്നും ഇർഫാൻ പഠാൻ പറഞ്ഞു. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ടൂർണമെന്റ് ജയിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റ് പുറത്താവുകയായിരുന്നു.

ഐ.സി.സി ടൂർണമെന്റിന് പോകുമ്പോഴും ലോകകപ്പിന് പോവുമ്പോഴും ഇന്ത്യ കുറച്ചുകൂടെ മെച്ചപ്പെട്ട പ്ലാനിങ് നടത്തണമെന്നും മികച്ച പ്ലാനിങ് ഉണ്ടെങ്കിൽ ഇന്ത്യക്ക് ചാമ്പ്യന്മാർ ആവാനുള്ള എല്ലാ കഴിവും ഉണ്ടെന്നും ഇർഫാൻ പഠാൻ പറഞ്ഞു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ കിരീടം നേടാതെ പോയതിന് കാരണം പ്ലാനിങ്ങിന്റെ അഭാവം ആന്നെന്നും ലോക ചാമ്പ്യന്മാർ ആവാനുള്ള എല്ലാ കഴിവും ഇന്ത്യക്ക് ഉണ്ടായിരുന്നെന്നും ഇർഫാൻ പഠാൻ പറഞ്ഞു.

2013ൽ മഹേന്ദ്ര സിംഗ് ധോണിക് കീഴിൽ ഇന്ത്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് ശേഷം ഇന്ത്യ ഇതുവരെ ഒരു ഐ.സി.സി ടൂർണമെന്റ് വിജയിച്ചിട്ടില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ ഇതുവരെ ഒരു ഐ.സി.സി കിരീടം നേടിയിട്ടില്ല.

 

Advertisement