ചുവപ്പ് കാർഡും വാങ്ങി ഇബ്രഹിമോവിച്, മിലാൻ ഡാർബി ജയിച്ച് ഇന്റർ സെമിയിൽ

20210127 103303
Credit : Twitter
- Advertisement -

ഇന്നലെ നടന്ന മിലാൻ ഡാർബിയിൽ ഇന്ററിന് വിജയം. ഇറ്റാലിയൻ കപ്പ് ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് എ സി മിലാൻ പരാജയപ്പെട്ടത്. സംഭവ ബഹുലമായ മത്സരത്തിൽ ഇബ്രഹിമോവിചിന്റെ ചുവപ്പ് കാർഡ് ആണ് വഴിത്തിരിവ് ആയത്. ആദ്യ പകുതിയിൽ ഇബ്രയുടെ ഗോളിൽ ആയിരുന്നു മിലാൻ ലീഡ് എടുത്തത്.

എന്നാൽ ഹാഫ് ടൈം വിസിലിന്റെ സമയത്ത് നടന്ന സംഭവങ്ങൾ കളിയുടെ ഗതി മാറ്റി. ഹാഫ് ടൈമിൽ ഇബ്രയും ഇന്റർ മിലാൻ സ്ട്രൈക്കറായ ലുകാകുവുമായി കൊമ്പു കോർത്തു. ഇബ്ര ലുകാകുവിനെ പ്രകോപിപിച്ചതാണ് പ്രശ്നമായത്. ഇബ്രയ്ക്ക് ഇതിന് മഞ്ഞ കാർഡ് ലഭിച്ചു. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ഇബ്ര രണ്ടാം മഞ്ഞ കാർഡും വാങ്ങി കളം വിട്ടു.

ഇതോടെ ഇന്ററിന് കാര്യങ്ങൾ എളുപ്പമായി. 72ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ലുകാകു ഇന്ററിന് സമനില നൽകി. ഇഞ്ച്വറി ടൈമിൽ ആൺ വിജയ ഗോൾ വന്നത്. എറിക്സൺ ആയിരുന്നു നിർണായക ഗോൾ സ്കോർ ചെയ്തത്. ഈ വിജയത്തോടെ ഇന്റർ മിലാൻ സെമി ഫൈനലും ഉറപ്പിച്ചു.

Advertisement