അനായാസ ജയവുമായി യുവന്റസ് കോപ്പ ഇറ്റാലിയ ക്വാർട്ടറിൽ

കോപ്പ ഇറ്റാലിയയുടെ ക്വാർട്ടർ ഫൈനലിൽ യുവന്റ്സ് കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊലോഞ്ഞയെ യുവന്റസ് പരാജയപ്പെടുത്തിയത്. ഫെഡെറികോ ബെർണാഡെസ്കിയും മോയിസ് കീനുമാണ് യുവന്റസിന് വേണ്ടി ഗോളടിച്ചത്.

യുവന്റസിന്റെ 2019 ലെ ആദ്യ ഗോൾ എന്ന നേട്ടം ബെർണാഡെസ്കിക്ക് സ്വന്തമായി ഇന്ന്. ക്രിസ്റ്റിയാനോ റൊണാൾഡോ, ഡിബാല,മാൻസുകിച്,ക്വാഡ്രാഡോ,ബർസാഗ്ലി എന്നിവരെ ബെഞ്ചിലിരുത്തിയാണ് യുവന്റസ് തുടങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് ഇന്ന് റൊണാൾഡോ കളത്തിലിറങ്ങിയത്. ഇനി  സൂപ്പർ കോപ്പയിലാണ് യുവന്റസ് കളിക്കുക. സൗദിയിൽ 16നു നടക്കുന്ന സൂപ്പർ കപ്പിൽ എ.സി. മിലാൻ ആണ് എതിരാളികൾ.