ഓസിലിനെ ഒഴിവാക്കുന്നത് ന്യായീകരിച്ച് എമിറെ

ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ മെസൂറ്റ് ഒസിലിനെ ബെഞ്ചിൽ പോലും ഉൾപ്പെടുത്താത്തതിനെ ആഴ്സണൽ പരിശീലകൻ ഉനായ് എമിറെ ന്യായീകരിക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് ആഴ്സണൽ പരാജയപ്പെട്ടിരുന്നു. ടീം തിരഞ്ഞെടുപ്പ് എതിരാളികളെ നോക്കിയാണെന്ന് എമിറെ പറഞ്ഞു. ഇന്നലെ ടീമിൽ ഉണ്ടായിരുന്നവർ ഒക്കെ ടീമിൽ എത്താൻ അർഹതയുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു.

ഓസിൽ ഉണ്ടായിരുന്നപ്പോഴും തങ്ങൾ പരാജയപ്പെട്ടിട്ടുണ്ട് ഓസിൽ ഉള്ളപ്പോഴും ഇല്ലാതപ്പോഴും വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഒരു താരത്തെ മാത്രം ആശ്രയിച്ചുള്ള ടീമല്ല. ഇതൊരു ടീമിന്റെ പ്രശ്നങ്ങൾ ആണെന്നുൻ എമിറെ പറഞ്ഞു‌. ഓസിലിനെ സ്ഥിരമായി അവഗണിക്കുന്നതിൽ ആരാധകരിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉനായ് എമിറെ കേൾക്കുന്നുണ്ട്. ഓസിലിനെ മാത്രമല്ല റാംസിയെയും പലപ്പോഴും എമിറെ ആദ്യ ഇലവനിൽ നിന്ന് തഴയുന്നുണ്ട്. റാംസി ക്ലബ് വിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.