ലാസിയോ കോപ്പ ഇറ്റാലിയയുടെ ക്വാർട്ടറിൽ

കോപ്പ ഇറ്റാലിയയിൽ ലാസിയോക്ക് ജയം. മൂന്നാം ഡിവിഷൻ ക്ലബ്ബായ നൊവാരയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലാസിയോ തകർത്തത്. ഇരട്ട ഗോളുകളുമായി കൈറോ ഇമ്മൊബിലാണ് ലാസിയോയുടെ ജയത്തിന് ചുക്കാൻ പിടിച്ചത്. അൽബർട്ടോയും മിലിങ്കോവിച്- സാവിചുമാണ് മറ്റു ഗോളുകൾ അടിച്ചത്.

നൊവാരയുടെ ഗോൾ പിറന്നത് ഒരു പെനാൽറ്റിയിലൂടെയാണ്. ലൂയിസ് ഫിലിപെയുടെ ഹാൻഡ് ബോളിലാണ് ഗോൾ പിറന്നത്. ഉംബെർട്ടോ യുസെപിയാണ് ഗോളടിച്ചത്. ലാസിയോക്ക് അനുകൂലമായ പെനാൽറ്റി ഇമ്മൊബിൽ പാഴാക്കിയിരുന്നു. ആറാം കോപ്പ ഇറ്റാലിയ കിരീടം ലാസിയോ നേടിയത് 2013 ലാണ്. നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് ആറാം കിരീടം ലക്ഷ്യമാക്കിയാണ് ഈ സീസണിൽ ഇറങ്ങുന്നത്.