കോപ ഇറ്റാലിയ ഫൈനൽ ഇന്ന്, കിരീടം തേടി യുവന്റസും നാപോളിയും!!

- Advertisement -

ഇന്ന് റോം നഗരം ഒരു വലിയ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കോപ ഇറ്റാലിയ ഫൈനലിൽ നാപോളിയും യുവന്റസും തമ്മിൽ അവിടെ ഏറ്റുമുട്ടും. കാണികൾ ഇല്ലായെങ്കിലും ഇന്നത്തെ മത്സരത്തിന് ആവേശം ഒട്ടും കുറവുണ്ടാകില്ല. സെമി ഫൈനലിൽ ഇന്റർ മിലാനെ മറികടന്നാണ് ഗട്ടുസോയുടെ ടീമായ നാപോളി ഫൈനലിലേക്ക് എത്തിയത്. വൻ ടീമുകൾക്ക് എതിരെ മികച്ച പ്രകടനം കാണിക്കുന്ന ഗട്ടുസോ മികവ് ഇന്ന് ആവർത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

യുവന്റസ് സെമിയിൽ എ സി മിലാൻ എന്ന കടമ്പ വളരെ കഷ്ടപ്പെട്ട് കടന്നാണ് ഫൈനലിൽ എത്തിയത്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കോപ ഇറ്റാലിയ കിരീടം ഇത്തവണ തിരിച്ചെടുക്കുക ആകും യുവന്റസ് ലക്ഷ്യം. സാരി ഇറ്റലിയിലെ തന്റെ ആദ്യ കിരീടമാകും ലക്ഷ്യമിടുന്നത്. സെമിയിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് വിമർശിക്കപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത് പ്രധാന ദിവസമാണ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം യൂടൂബിൽ കാണാം.

Advertisement