കോപ്പ ഇറ്റാലിയ ഫൈനലിൽ നൂറാം ഗോൾ തേടി അറ്റലാന്റ

ഈ സീസണിലെ നോരം ഗോളിനായി കാത്തിരിക്കുകയാണ് ഇറ്റാലിയൻ ക്ലബായ അറ്റലാന്റ. സീസണിൽ ഇതുവരെ 99 ഗോളുകൾ നേടാൻ ടീമിനായി. കോപ്പ ഇറ്റാലിയ ഫൈനലിൽ നൂറാം ഗോൾ തേടിയാണ് അറ്റലാന്റ ഇറങ്ങുന്നത്. കരുത്തരായ ലാസിയോ ആണ് അറ്റലാന്റയുടെ എതിരാളികൾ. സീരി എ യിൽ ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ അടിച്ചതും ജിയാൻ പിയറോ ഗാസ്പെരിനിയുടെ അറ്റലാന്റായാണ്.

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് പോലും 69 ഗോൾ മാത്രം അടിച്ചപ്പോൾ 73 ഗോളുകൾ ആണ് അറ്റലാന്റ നേടിയത്. സീസൺ അവസാനിക്കാൻ ഇനിയും മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഈ നേട്ടം. കാലിയാരി, ഫിയോറെന്റീന, നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് എന്നിവരെ പരാജയപ്പെടുത്തിയാണ് അറ്റലാന്റ കോപ്പ ഇറ്റാലിയ ഫൈനലിൽ കടന്നത്.