വൻ വിജയത്തോടെ സെമി പ്രതീക്ഷ സജീവമാക്കി എസ് എസ് ബി

ഇന്ത്യൻ വനിതാ ലീഗിൽ എസ് എസ് ബിക്ക് മറ്റൊരു തിളക്കമാർന്ന വിജയം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചിം ഫുട്ബോളേഴ്സിന് എതിരെ ആയിരുന്നു എസ് എസ് ബിയുടെ തകർപ്പൻ വിജയം. ഏകപക്ഷീയമായ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളിനായിരുന്നു എസ് എസ് ബി വിജയിച്ചത്. സുമിലാ ചാനുവിന്റെ ഹാട്രിക് ഗോളുകളാണ് എസ് എസ് ബിക്ക് വിജയം ഒരുക്കിയത്. ചാനുവിനെ കൂടാതെ‌ സംഗീത ഇരട്ട ഗോളുകളും, രഞ്ജിത ദേവി ഒരു ഗോളും നേടി. കരിശ്മയാണ് പഞ്ചിമിന്റെ ഗോളുകൾ നേടിയത്.

ഈ വിജയം എസ് എസ് ബിയുടെ സെമി പ്രതീക്ഷ സജീവമാക്കി തന്നെ നിലനിർത്തി. നാലു മത്സരങ്ങളിൽ നിന്ന് ഇപ്പോൾ 9 പോയന്റാണ് എസ് എസ് ബിക്ക് ഉള്ളത്. നാലിൽ 6 പോയന്റുമായി ഹാൻസ് ആണ് എസ് എസ് ബിക്ക് വെല്ലുവിളി ആയി ഗ്രൂപ്പിൽ ഉണ്ട്.