“റയലിനെ തോൽപ്പിക്കാ‌ൻ മെസ്സിയുടെ ആവശ്യമില്ല” – റിവാൾഡോ

Newsroom

ഇന്ന് എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്സലോണയ്ക്ക് മെസ്സിയുടെ ആവശ്യമില്ല എന്ന് ബാഴ്സലോണ ഇതിഹാസം റിവാൾഡോ‌. പരിക്ക് കാരണം മെസ്സി കളിക്കുമോ എന്ന് സംശയത്തിൽ ഇരിക്കെ ആണ് റിവാൾഡോ ഈ കാര്യം പറഞ്ഞത്. ഈ സീസണിൽ മെസ്സി ഇല്ലാതെ തന്നെ ബാഴ്സലോണ റയലിനെ തോൽപ്പിച്ചു കഴിഞ്ഞു എന്നത് ഓർക്കണം എന്നും അദ്ദേഹം പറഞ്ഞു.

സീസണിലെ ആദ്യ എൽ ക്ലാസികോയിൽ മെസ്സി ഇല്ലാതെ തന്നെ റയൽ മാഡ്രിഡിനെ ബാഴ്സലോണ തോൽപ്പിച്ചിരുന്നു. മെസ്സി വലിയ കളിക്കാരനാണ് എന്നും എന്നാൽ ബാഴ്സലോണ അങ്ങനെ ഒരു കളിക്കാരനെ മാത്രം ആശ്രയിക്കുന്ന ടീം അല്ല എന്നും റിവാൾഡോ പറഞ്ഞു. ബാഴ്സലോണയുടെ കളി ശൈലിയാണ് ബാഴ്സയിലെ പ്രധാന ശക്തി എന്നും അദ്ദേഹം പറഞ്ഞു.

റയൽ മാഡ്രിഡിന്റെ മോശം കാലം കഴിഞ്ഞ അവർ മികവിലേക്ക് ഉയർന്നിട്ടുണ്ട്. അതുകൊണ്ട് റയൽ കടുത്ത വെല്ലുവിളി ഉയർത്തും എന്ന് റിവാൾഡോ സമ്മതിക്കുകയും ചെയ്യുന്നു.