ഡെംബലെ കോപ ഡെൽ റേ ഫൈനലിലും കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ താരം ഒസ്മാൻ ഡെംബലെ ഇനി ഈ സീസണിൽ കളിക്കില്ല. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിനു മുമ്പ് പരിക്കേറ്റ ഡെംബലെ കോപ ഡെൽ റേ ഫൈനലിനു മുമ്പും തിരിച്ചെത്തില്ല എന്ന് ഉറപ്പായി. ഡെംബലെയും വീണ്ടും തിരക്കുപിടിച്ച് കളിപ്പിക്കണ്ട എന്നാണ് ബാഴ്സലോണയുടെ തീരുമാനം. താരം ആവശ്യത്തിന് വിശ്രമിച്ച് പൂർണ്ണ ആരോഗ്യം കൈവരിച്ച ശേഷമെ ഇനി കളത്തിൽ ഇറങ്ങുകയുള്ളൂ.

സെൽറ്റ വിഗോയ്ക്ക് എതിരായ ലാലിഗ മത്സരത്തിലായിരുന്നു ഡെംബലെയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിങിന് ആണ് വീണ്ടും പരിക്കേറ്റത്. മെയ് 25ന് വലൻസിയക്ക് എതിരെ ആണ് ബാഴ്സലോണയുടെ കോപ ഡെൽ റേ ഫൈനൽ പോരാട്ടം.