ഈ സീസൺ ബാഴ്സലോണക്ക് നിരാശയുടേത് മാത്രമാണ്. അവർ കോപ ഡെൽ റേയിൽ നിന്നും യാത്ര പറയേണ്ടി വന്നു. ഇന്നലെ പ്രീക്വാർട്ടറിൽ അത്ലറ്റിക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ എക്സ്ട്രാ ടൈം വരെയുള്ള പോരാട്ടത്തിന് ഒടുവിലാണ് പരാജയം സമ്മതിച്ചത്. 3-2 എന്ന സ്കോറിനായിരുന്നു അത്ലറ്റിക് വിജയിച്ചത്. മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ അത്ലറ്റിക് ലീഡ് എടുത്തു. മുനിയൻ ആണ് ബാഴ്സയെ ഞെട്ടിച്ചു കൊണ്ട് ലീഡ് എടുത്തത്.
ഇരുപതാം മിനുട്ടിൽ തന്റെ ആദ്യ ബാഴ്സലോണ ഗോളുമായി ഫെറാൻ ടോറസ് ബാഴ്സയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ അൻസു ഫതി പരിക്കേറ്റ് പുറത്ത് പോയത് ബാഴ്സലോണക്ക് തിരിച്ചടിയായി. 85ആം മിനുട്ടിൽ മാർട്ടിനസിലൂടെ വീണ്ടും അത്ലറ്റിക് ലീഡ് എടുത്തു. ഇത്തവണ എക്സ്ട്രാ ടൈമിൽ പെഡ്രി ബാഴ്സക്ക് വേണ്ടി സമനില പിടിച്ചു.
എക്സ്ട്രാ ടൈമിന്റെ 105ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മുനിയൻ അത്ലറ്റിക് വിജയം ഉറപ്പിച്ചു.